
Dubai gold price ദുബായ്: ആഗോള വിപണിയിലെ മുന്നേറ്റത്തെത്തുടർന്ന് യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. കഴിഞ്ഞ വാരന്ത്യത്തിൽ സ്വർണവില ഗ്രാമിന് 600 ദിർഹം എന്ന ചരിത്രപരമായ നിലവാരം പിന്നിട്ടു. വരും ദിവസങ്ങളിലും വില വർധിക്കുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ മുൻകൂട്ടി സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് വിപണിയിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ ശനിയാഴ്ച ദുബായ് വിപണിയിൽ രേഖപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ നിരക്കുകൾ താഴെ പറയുന്നവയാണ്: 24 കാരറ്റ്: 601 ദിർഹം (ചരിത്രത്തിലാദ്യമായാണ് 600 കടക്കുന്നത്). 22 കാരറ്റ്: 556.5 ദിർഹം, 21 കാരറ്റ്: 533.5 ദിർഹം, 18 കാരറ്റ്: 457.25 ദിർഹം, 14 കാരറ്റ്: 356.75 ദിർഹം എന്നിങ്ങനെയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT സ്വർണവില ഇനിയും ഉയരുമെന്ന നിഗമനത്തിൽ പലരും വിവാഹ ആവശ്യങ്ങൾക്കും മറ്റുമുള്ള സ്വർണം ഇപ്പോൾ തന്നെ വാങ്ങുന്നുണ്ട്. വില റെക്കോർഡ് നിലവാരത്തിൽ എത്തിയതോടെ കൈവശമുള്ള പഴയതും ഉപയോഗിക്കാത്തതുമായ സ്വർണാഭരണങ്ങൾ വിറ്റ് ലാഭമെടുക്കുന്നവരുടെ എണ്ണം യുഎഇയിൽ വർധിച്ചതായി ജ്വല്ലറി ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം അഞ്ച് ദിവസവും സ്വർണവില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ഇത് സ്വർണ വിപണിയിലെ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്കുനീക്കത്തിൽ വിപ്ലവം സൃഷ്ടിക്കാൻ അബുദാബിയുടെ ‘ഹിലി’ ഡ്രോൺ വിമാനം
Abu Dhabi’s Hili drone aircraft അബുദാബി: പ്രാദേശികമായ ചരക്കുനീക്കം അതിവേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി അത്യാധുനിക ആളില്ലാ ചരക്ക് വിമാനം വികസിപ്പിച്ച് അബൂദബി. ‘ഹിലി’ (Hili) എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം വിമാനത്താവളങ്ങളെയോ പൈലറ്റുമാരെയോ ആശ്രയിക്കാതെ തന്നെ ടൺ കണക്കിന് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പ്രാപ്തമാണ്. ലംബമായി പറന്നുയരാനും ലാൻഡ് ചെയ്യാനും (VTOL) കഴിയുന്നതിനാൽ ഈ വിമാനത്തിന് റൺവേകളുടെയോ വലിയ വിമാനത്താവളങ്ങളുടെയോ ആവശ്യമില്ല. വെയർഹൗസുകളിലും വിതരണ കേന്ദ്രങ്ങളിലും നേരിട്ട് ഇറങ്ങാൻ സാധിക്കും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പൈലറ്റിന്റെ ആവശ്യമില്ല. എന്നാൽ സുരക്ഷയ്ക്കായി ഭൂമിയിലുള്ള കൺട്രോൾ റൂമിലിരുന്ന് ഓപ്പറേറ്റർമാർക്ക് ഒരേസമയം ഒന്നിലധികം വിമാനങ്ങൾ നിരീക്ഷിക്കാനാകും. നൂറുകണക്കിന് കിലോ ഭാരമുള്ള വസ്തുക്കൾ നൂറുകണക്കിന് കിലോമീറ്റർ ദൂരേക്ക് എത്തിക്കാൻ ഈ വിമാനത്തിന് ശേഷിയുണ്ട്. 19 മാസം കൊണ്ടാണ് ലോഡ് ഓട്ടോണമസ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇ-കൊമേഴ്സ് രംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുത്ത് വികസിപ്പിച്ച ഈ വിമാനത്തിന് ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എമിറേറ്റ്സ് കാർഗോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുമായി 200-ലേറെ വിമാനങ്ങൾ നിർമ്മിക്കുന്നതിനായി ലോഡ് ഓട്ടോണമസ് കരാർ ഒപ്പിട്ടു കഴിഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ ഈ പൈലറ്റില്ലാ വിമാനത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാർഗോ പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കാനും കുറഞ്ഞ ചെലവിൽ ചരക്കെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ റാശിദ് അൽ മനൈ വ്യക്തമാക്കി.