Posted By ashly Posted On

Expat Unconscious Perfume Alcohol: പെര്‍ഫ്യൂം അകത്താക്കി പൂസായി; കുവൈത്തിലെ നടുറോഡില്‍ അബോധാവസ്ഥയിലായി രണ്ട് പ്രവാസികള്‍

Expat Unconscious Perfume Alcohol കുവൈത്ത് സിറ്റി: നടുറോഡില്‍ അബോധാവസ്ഥയിലായി രണ്ട് പ്രവാസികള്‍ കിടക്കുന്നത് കണ്ടെത്തി. അമിതമായി മദ്യപിച്ച നിലയിലായിരുന്നു ഇരുവരും. കുവൈത്തിലെ ഹവല്ലിയില്‍ കണ്ടെത്തിയ രണ്ട് പ്രവാസികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 33, 27 വയസുള്ള രണ്ട് പേരെയാണ് തിരക്കേറിയ നഗരത്തിലെ റോഡരികില്‍ കണ്ടെത്തിയത്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മൈദാൻ ഹവല്ലിയിൽ രണ്ട് പേർ ചലനമറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിൽ വിവരം ലഭിച്ചു. തിരക്കേറിയ നടപ്പാതയാണ് മൈദാൻ ഹവല്ലിയിലുള്ളത്. ഇവിടെ പൊതുമധ്യത്തിലാണ് ഇരുവരെയും അബോധാവസ്ഥയിൽ അധികൃതർ കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവസ്ഥലത്തെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഇരുവരും നിലത്ത് കിടക്കുകയായിരുന്നെന്നും ചുറ്റും കാൽനടയാത്രക്കാർ പരിഭ്രാന്തരായി നോക്കി നിൽപ്പുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഇരുവരെയും അടിയന്തിര മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ സംഘം പരിശോധിച്ചു. പെർഫ്യൂം ആല്‍ക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായതെന്ന് പരിശോധനയിൽ കണ്ടെത്തി. ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തു. പ്രമുഖ പെർഫ്യൂം ബ്രോൻഡ് കുടിച്ചതായും ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നെന്നും എങ്ങനെ റോഡിലെത്തിയെന്നതിനെ കുറിച്ച് യാതൊരു ഓർമയുമില്ലെന്നും ഇരുവരും ചോദ്യംചെയ്യലിൽ പറഞ്ഞു. പരിചയമില്ലാത്ത ഒരാളിൽ നിന്നുമാണ് മദ്യം ലഭിച്ചതെന്നും ഇരുവരും അധികൃതരോട് വെളിപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *