Air India Flight Crash: അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

Air India Flight Crash അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ യാത്രാവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കുള്ള ലണ്ടന്‍ ഗാറ്റ്‌വിക് എയര്‍ ഇന്ത്യ 171 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്ക്ക് 1.38നാണ് അപകടം. അപകടസമയത്ത് 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. 40 മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു. ടേക്ക് ഓഫിനിടെ പാര്‍പ്പിടമേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. രണ്ടു മലയാളികളുടെ പേര് യാത്രാപ്പട്ടികയിലുണ്ട്. ഇന്ത്യക്കാര്‍ 169, ബ്രിട്ടിഷ് 53, പോര്‍ച്ചുഗീസ് 7, കാനഡ 1, 13 കുട്ടികള്‍, രണ്ട് പി‍ഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ അന്വേഷണങ്ങള്‍ക്ക് വിളിക്കാം: 18005691444. വിമാനം ടേക് ഓഫ് ചെയ്ത ഉടന്‍ താഴുന്നതും വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അപായസന്ദേശം എടിസിക്ക് ലഭിച്ചിരുന്നു. വിമാനത്തില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഗുരുതരപരുക്കേറ്റിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനാപകടത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും പോലീസ് കമ്മീഷണറുമായും സംസാരിച്ചു. വേണ്ട സഹായം നൽകുമെന്ന് ഉറപ്പ് നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy