Malayali Care Giver Died Israel ബത്തേരി (വയനാട്): ഇസ്രയേലില്‍ മലയാളി കെയര്‍ ഗിവറും (പ്രായമായവരെ പരിചരിക്കല്‍) വീട്ടുടമസ്ഥയായ വയോധികയും മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ബത്തേരി കോളിയാടി പെലക്കുത്ത് ജിനേഷ് പി. സുകുമാരനും (38) വീട്ടിലെ വയോധികയുമാണ് മരിച്ചത്. ജറുസലേമിനു സമീപം മേവസേരേട്ട് സിയോനിലാണ് സംഭവം. വയോധികയുടെ ഭർത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT അവരുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സ്ത്രീയെ കുത്തേറ്റു മരിച്ച നിലയിലും ജിനേഷിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തിയത്. ബത്തേരി കൈവട്ടമൂല പെലക്കുത്ത് വീട്ടിൽ രാധയുടെയും പരേതനായ സുകുമാരന്റെയും മകനാണ് ജിനേഷ്. ഒന്നര മാസം മുൻപാണ് ഇസ്രയേലിലേക്ക് പോയത്. ഭാര്യ: രേഷ്മ, മകൾ: ആരാധ്യ.
			
				Home
				KUWAIT 
				ഒന്നരമാസം മുന്‍പ് കെയര്‍ ഗിവറായി ഇസ്രയേലിലെത്തി, കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; വയോധികയുടെ മരണത്തിലും ദുരൂഹത