കുവൈത്ത് സിറ്റി: വീട്ടിൽ മന്ത്രവാദം നടത്തിയ സ്വദേശി വനിത കുവൈത്തിൽ അറസ്റ്റിൽ. മന്ത്രവാദത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയും പണം തട്ടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് സ്ത്രീ വലയിലായത്. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ താമസിക്കുന്ന ഫൗസിയ അഹമ്മദ് എന്ന വനിതയാണ് പിടിയിലായത്. അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്നും മന്ത്രവാദത്തിനുപയോഗിക്കുന്ന വസ്തുക്കളും പണവും കണ്ടെടുത്തു. ചെറിയ ശംഖുകൾ, മന്ത്രവാദ സാമഗ്രികൾ, തട്ടിപ്പിലൂടെ സമ്പാദിച്ച പണം തുടങ്ങിയവ ഈ വീട്ടിൽ നിന്നും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. മന്ത്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുക്കൾ, ഔഷധച്ചെടികൾ, കല്ലുകൾ തുടങ്ങിയവയും ഇവിടെയുണ്ടായിരുന്നു. കുടംബ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും ആഗ്രഹങ്ങൾ നിറവേറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവർ മന്ത്രവാദം നടത്തി വന്നത്. സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതും മോശം പ്രവണതകൾ സൃഷ്ടിക്കുന്നതുമായ ഇത്തരം കാര്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
Home
KUWAIT
Sorcery കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിപ്പിച്ച് മന്ത്രവാദം: സ്വദേശിയായ സ്ത്രീ കുവൈത്തിൽ അറസ്റ്റിൽ
Related Posts

Smuggle Cigarette ടയറിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമം; കുവൈത്തിൽ 620 സിഗരറ്റ് പായ്ക്കറ്റുകൾ പിടിച്ചെടുത്തു
