Kuwait Civil ID Status check കുവൈത്ത് സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധന; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Kuwait Civil ID കുവൈത്തിലെ താമസക്കാരെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് സിവിൽ ഐഡി. സിവിൽ ഐഡിയുടെ സാധുത ഇടക്കിടെ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാനായുള്ള മാർഗങ്ങളെന്തൊക്കെയാണെന്ന് നോക്കാം:
1.PACI വെബ്‌സൈറ്റ് ഉപയോഗിച്ച് സിവിൽ ഐഡിയുടെ സ്റ്റാറ്റസ് പരിശോധിക്കാം.
PACI വെബ്‌സൈറ്റ് “from here“ കയറി കാർഡ് സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത് സിവിൽ ഐഡി അല്ലെങ്കിൽ കവർ നമ്പർ നൽകി സബ്മിറ്റ് ചെയ്ത് സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാം.


2.ഫോൾ കോളിലൂടെ സിവിൽ ഐഡി സ്റ്റാറ്റസ് അറിയാം
1889988 എന്ന നമ്പറിൽ വിളിച്ചും സിവിൽ ഐഡി സ്റ്റാറ്റസ് അറിയാൻ കഴിയും. ഇതിനായി ഈ നമ്പറിൽ വിളിച്ച ശേഷം ഭാഷ തെരഞ്ഞെടുക്കണം. ഇംഗ്ലീഷ് ഭാഷയ്ക്കായി നമ്പർ 2 തെരഞ്ഞെടുക്കണം. പിന്നീട് സിവിൽ കാർഡ് സേവനങ്ങൾ ലഭിക്കാൻ നമ്പർ 1 തെരഞ്ഞെടുക്കണം. ഐഡി നമ്പർ ടൈപ്പ് ചെയ്ത് നൽകിയാൽ സിവിൽ കാർഡ് സ്റ്റാറ്റസ് അറിയാം.
3.എസ്എംഎസ് വഴി
എസ്എംഎസ് അയച്ചും കുവൈത്ത് സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാം. 1889988 എന്ന നമ്പറിലേക്ക് I CivilIDNo എന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയുന്നതാണ്.
4.സഹേൽ ആപ്പ് വഴി
ആദ്യം സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ആപ്പ് സ്റ്റോറിൽ നിന്നും സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്ത ശേഷം സർക്കാർ ഏജൻസികൾ എന്ന ഓപ്ഷനിൽ നിന്നും പബ്ലിക് അതോറിറ്റി തെരഞ്ഞെടുക്കുക. സേവനങ്ങളുടെ പട്ടികയിൽ നിന്നും കാർഡ് സേവനങ്ങൾ തെരഞ്ഞെടുത്ത് സിവിൽ നമ്പർ നൽകി കാർഡിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.

5. കുവൈത്ത് സർക്കാർ വെബ്സൈറ്റിലൂടെ
കുവൈത്ത് സർക്കാർ വെബ്‌സൈറ്റിലൂടെയും കുവൈത്ത് സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാം. കുവൈത്ത് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് “from here“ സന്ദർശിച്ച് സിവിൽ ഐഡി നൽകിയ ശേഷം ‘Query’ ബട്ടൺ ക്ലിക്ക് ചെയ്താൽ സിവിൽ ഐഡി സ്റ്റാറ്റസ് അറിയാം.


6.മൊബൈൽ ഐഡി ആപ്പ്
മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“ ക്ലിക്ക് ചെയ്യുക.
ആപ്പ് സ്റ്റോറിൽ നിന്നും മൊബൈൽ ഐഡി ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“ ക്ലിക്ക് ചെയ്യാം.
യൂസർ അക്കൗണ്ട് ലോഗിൻ ചെയ്ത് മൈ ഐഡന്റിറ്റി ക്ലിക്ക് ചെയ്യുക. പിന്നീട് ഡാറ്റ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് സിവിൽ കാർഡ് സ്റ്റാറ്റസും കാലഹരണ തീയതിയും പരിശോധിക്കാം.


കുവൈത്ത് സിവിൽ ഐഡിയുടെ വാലിഡിറ്റി പരിശോധിക്കാനായി പാസി സർവ്വീസ് ഉപയോഗിക്കാം. പാസി സർവ്വീസ് “from here“ സന്ദർശിച്ച് നൽകിയിരിക്കുന്ന സേവനങ്ങളിൽ നിന്നും കാർഡ് വാലിഡിറ്റി ക്ലിക്ക് ചെയ്ത് സിവിൽ ഐഡി സീരിയൽ നമ്പർ കൊടുത്ത് സബ്മിറ്റ് ചെയ്താൽ കുവൈത്ത് സിവിൽ ഐഡി വാലിഡിറ്റി അറിയാം.
പാസി സർവ്വീസ് സെന്റർ സന്ദർശിച്ചും സിവിൽ ഐഡി സ്റ്റാറ്റസ് ചെക്ക് ചെയ്യാം. സെർഫ് സർവ്വീസ് ഡിവൈസിൽ ഭാഷ തെരഞ്ഞെടുത്ത് നൽകിയ ശേഷം സിവിൽ നമ്പർ നൽകി സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാം.
“from here“ എന്ന ലിങ്ക് സന്ദർശിച്ചും സിവിൽ ഐഡി സ്റ്റാറ്റസ് പരിശോധിക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy