Cylinder Explosion UAE റാസൽഖൈമ നഗരത്തിൽ നിന്ന് ഏകദേശം 96 കിലോമീറ്റർ തെക്കുള്ള വാദി എസ്ഫിതയിലെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. സെപ്തംബര്‍ 12 നാണ് സംഭവം. 40 വയസുകാരിയായ ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയ്ക്കാണ് പരിക്കേറ്റത്. സ്ഫോടനം നടക്കുമ്പോൾ ഇവര്‍ അടുക്കളയിലായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ അവർക്ക് രണ്ടാം, മൂന്നാം ഡിഗ്രി പൊള്ളലേറ്റിട്ടുണ്ട്, നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്, ഏകദേശം 20 ശസ്ത്രക്രിയകൾ ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമാണ് തന്റെ മക്കളുൾപ്പെടെയുള്ള കുടുംബത്തെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതെന്ന് വീട്ടിലെ താമസക്കാരിൽ ഒരാളായ മുസാബ മുഹമ്മദ് അൽ-ലൈലി പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും പതിവുപോലെ, മുഴുവൻ വീട്ടുകാരും മരിച്ചുപോയ പിതാവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. “വൈകുന്നേരം പ്രാർഥനാ സമയം, ഞാനും എന്റെ സഹോദരിയും പുറത്തായിരുന്നു, അപ്പോൾ ഒരു വലിയ പൊട്ടിത്തെറി കേട്ടു. ആദ്യം, വാതിൽ കൊട്ടിയടയ്ക്കുന്നതായിരിക്കുമെന്ന് കരുതി, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ, വീട്ടുജോലിക്കാരികളിൽ ഒരാൾ ‘തീ, തീ!’ എന്ന് വിളിച്ചു പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഞങ്ങൾ ഓടിയെത്തി നോക്കിയപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി.” അടുക്കളയിൽ എലി ഗ്യാസ് സിലിണ്ടർ ഹോസ് കടിച്ചുകീറി ചോർന്നതിനെ തുടർന്നാണ് പൊട്ടിത്തെറി ഉണ്ടായത്. തീപിടിത്തമാണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അടുക്കള വാതിൽ ഏകദേശം 50 മീറ്റർ അകലെ പറന്നുപോയി. പാത്രങ്ങൾ ഉരുകി, എയർ കണ്ടീഷണറും റഫ്രിജറേറ്ററും നശിച്ചു, പ്ലാസ്റ്റിക് സീലിങ് തകർന്നു, ഫാനുകളും മറ്റ് ഉപകരണങ്ങളും തകർന്നു (സ്ഫോടനത്തിന്റെ ആഘാതം കാരണം). തീപിടിത്തം മാത്രമല്ല, മുഴുവൻ സ്ഥലവും തകർന്നതുപോലെയായിരുന്നു അത്”, അൽ-ലൈലി പറഞ്ഞു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കാത്തിരിക്കുന്നത് ആകർഷകമായ അനുഭവങ്ങൾ; ദുബായ് സഫാരി പാര്‍ക്കിന്‍റെ ഏഴാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം
Dubai Safari Park ദുബായ്: ദുബായ് സഫാരി പാർക്കിന്‍റെ ഏഴാം സീസണ് ഒക്ടോബർ 14ന് തുടക്കമാകും. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പാർക്ക് തുറക്കുന്ന തീയതി അധികൃതർ അറിയിച്ചത്. സന്ദർശകർക്ക് കൂടുതൽ ആകർഷകമായ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും ഏഴാം സീസണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ടിക്കറ്റ് വിൽപന സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂണിലാണ് ആറാം സീസണ്‍ സമാപിച്ചത്. തുടർന്ന്, വേനലവധിക്കായി പാർക്ക് അടച്ചു. തൊട്ടുമുന്‍പുള്ള വർഷത്തെ അപേക്ഷിച്ച് ആറാം സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. കൂടാതെ 52,700 സഫാരി ടൂറുകളാണ് കഴിഞ്ഞ സീസണിൽ സംഘടിപ്പിച്ചത്. ആറ് വിത്യസ്ത മേഖലകളിലായി 3,000ത്തിലധികം മൃഗങ്ങളെ ഏറ്റവും അടുത്ത് കാണാനും ഇടപഴകാനുമുള്ള അവസരമാണ് സഫാരി പാർക്ക് ഒരുക്കുന്നത്.