Visa Fraud Malayali കണ്ണമാലി (കൊച്ചി: കുവൈത്ത് ഉള്‍പ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. 90 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. തിരുവല്ല കാരക്കൽ സ്വദേശി റോബിൻ സക്കറിയയെ (40) ആണ് കണ്ണമാലി പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പുത്തൻതോട് സ്വദേശിക്ക് കുവൈത്തിൽ റിഗ്ഗിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 4,95,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പണം കൈപ്പറ്റിയശേഷം കുവൈത്തിലേക്ക് പോകാൻ തയാറായി മുംബൈയിലേക്ക് വരാൻ പ്രതി ആവശ്യപ്പെടുകയും പരാതിക്കാരൻ മുംബൈയിൽ എത്തിയപ്പോൾ മുങ്ങുകയുമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FdVLka9eucS8c0Q2tA9bu1 രണ്ട് മാസത്തോളം മുംബൈയിൽ താമസിച്ചശേഷവും റോബിൻ സക്കറിയയെക്കുറിച്ച് വിവരമൊന്നും കിട്ടാതിരുന്നതോടെ നാട്ടിലേക്ക് മടങ്ങിയ പുത്തൻതോട് സ്വദേശി പോലീസിൽ പരാതി നൽകി. തുടർന്ന്, പോലീസ് മുംബൈയിലെത്തി റോബിനെ പിടികൂടുകയായിരുന്നു. കണ്ണമാലി പോലീസ് എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ എഎസ്ഐ ഫ്രാൻസിസ്, സിപിഒ അരുൺജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റോബിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ ഒട്ടേറെ പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Home
kerala
Visa Fraud Malayali: കുവൈത്തിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുങ്ങിയ മലയാളി അറസ്റ്റില്‍
Related Posts

Expat Bachelor Housing Violations റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ ഹൗസിംഗ്; കർശന നടപടിയുമായി കുവൈത്ത്, നിയമലംഘകർക്ക് വൻതുക പിഴ

Shopping Mall ഷോപ്പിംഗ് മാളുകളിലെ അടിപിടി; അറസ്റ്റും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷ നൽകുമെന്ന് കുവൈത്ത്

Medical Negligence ചികിത്സയിൽ അശ്രദ്ധ, രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി
