
Flight Ticket Fraud: കുവൈത്ത്: ടിക്കറ്റ് തട്ടിപ്പ്, ഓഫീസര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് പ്രമുഖ എയര്‍ലൈന്‍സ്
Flight Ticket Fraud കുവൈത്ത് സിറ്റി: ടിക്കറ്റ് തട്ടിപ്പ് നടത്തിയ ഓഫീസര്‍ക്ക് ശിക്ഷ വിധിച്ച് പ്രമുഖ എയര്‍ലൈന്‍സ്. ടിക്കറ്റ് വില്‍പ്പന ഓഫീസറായി ജോലി ചെയ്യുന്ന വിദേശിയെയാണ് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്. 56,000 ദിനാര്‍ പിഴ ചുമത്തുകയും ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18,000 ദിനാര്‍ ടിക്കറ്റ് തീയതി മാറ്റുന്നതിനുള്ള ഫീസില്‍ തിരിമറി നടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷിച്ചത്. യാത്രാ ടിക്കറ്റുകളുടെ തീയതി നിയമവിരുദ്ധമായി മാറ്റിയതായും ഈ പണം കമ്പനിയുടെ സാമ്പത്തിക രേഖകളില്‍ ചേര്‍ക്കാതെ സ്വന്തമാക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. എന്നാല്‍, വിചാരണവേളയില്‍ ഹാജരാക്കിയ തെളിവുകളും രേഖകളും പരിഗണിച്ച് കോടതി കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)