Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി അഹ്മദ് കുട്ടി 965) ആണ് മരിച്ചത്. കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്ത് ഇക്വേറ്റ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന അഹ്മദ് കുട്ടി ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടില്‍ പോയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്കായി രണ്ടാഴ്ച മുന്‍പാണ് കുവൈത്തില്‍ വീണ്ടുമെത്തിയത്. ഭാര്യ: ഷാഹിദ കെടി, മക്കള്‍: ഷറില്‍, മുഹമ്മദ് ഷിഖില്‍, ഹനി മുഹറ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ക്ക് കുവൈത്ത് കെഎംസിസി ഹെല്‍പ് ഡെസ്‌ക് നേതൃത്വം നടത്തിവരികയാണ്.