കുവൈത്തിൽ രണ്ട് പ്രവാസികൾ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു

Expats Dies in Kuwait കുവൈത്ത് സിറ്റി: ദബയ്യയിലും ജഹ്‌റയിലും സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. ദബയ്യയിലെ ജോലിസ്ഥലത്ത് പ്രവാസി മരിച്ചതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ജഹ്‌റയിൽ, മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റൊരു പ്രവാസിയെ ജഹ്‌റ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. വൈദ്യപരിശോധനയില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ ഫോറന്‍സിക് മെഡിസിന്‍ കണ്ടെത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy