check Traffic Fine in kuwait കുവൈത്തിൽ നിങ്ങൾക്ക് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം; മാർഗങ്ങൾ അറിയാം

check Traffic Fine in kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ താമസക്കാർക്ക് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും സഹേൽ ഗവൺമെന്റ് സർവീസസ് ആപ്പിലൂടെയും ട്രാഫിക് പിഴ സംബന്ധിച്ച വിവരങ്ങൾ അറിയാം. ഇതിനായി ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം:
കുവൈത്ത് ട്രാഫിക് പിഴ ഓൺലൈനായി അറിയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് “from here“. സന്ദർശിച്ച് ട്രാഫിക് നിയമലംഘന അന്വേഷണ സേവനം ക്ലിക്ക് ചെയ്യുക.
ഗുണഭോക്തൃ വിഭാഗം തെരഞ്ഞെടുത്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകുക. ഗുണഭോക്തൃ വിഭാഗത്തിൽ Individual ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടതെങ്കിൽ “from here“. ക്ലിക്ക് ചെയ്യുക.
തുടർന്ന് സിവിൽ ഐഡി നൽകി Enquire ഓപ്ഷൻ ക്ലിക്ക് ചെയ്ത് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് അറിയാം

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ


കമ്പനി എന്ന ഓപ്ഷനാണ് നൽകേണ്ടതെങ്കിൽ “from here“. ക്ലിക്ക് ചെയ്യണം.
പിന്നീട് കമ്പനി നമ്പർ നൽകേണ്ടതാണ്. തുടർന്ന് Enquire ഓപ്ഷൻ ക്ലിക്ക് ചെയ്ത് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയും.


ജിസിസി വെഹിക്കിൾ ട്രാഫിക് വയലേഷൻ വെരിഫിക്കേഷനാണെങ്കിൽ “from here“. ക്ലിക്ക് ചെയ്ത് ഏത് ജിസിസി രാജ്യമാണെന്നത് സെലക്റ്റ് ചെയ്യണം.
ശേഷം പ്ലേറ്റ് നമ്പറും പ്ലേറ്റ് ലെറ്റേഴ്‌സും നൽകണം. തുടർന്ന് Enquire ഓപ്ഷൻ ക്ലിക്ക് ചെയ്ത് ട്രാഫിക് ഫൈനുകൾ ലഭിച്ചിട്ടുണ്ടോയെന്ന് അറിയാം.


സഹേൽ ആപ്പ് വഴി ട്രാഫിക് പിഴകൾ പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം:
സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“. ക്ലിക്ക് ചെയ്യുക.
ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ “from here“. ക്ലിക്ക് ചെയ്യുക.
സിവിൽ ഐഡി നൽകി സൈൻ ഇൻ ചെയ്യണം. ഓതെന്റിക്കേഷൻ പൂർത്തിയാക്കിയ ശേഷം സർവ്വീസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് ഗവൺമെന്റ് ഏജൻസികളിൽ ആഭ്യന്തര മന്ത്രാലയം ക്ലിക്ക് ചെയ്യണം. ട്രാഫിക് വയലേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ട്രാഫിക് വയലേഷൻ ഇൻക്വയറി സെലക്ട് ചെയ്ത് കണ്ടിന്യു കൊടുത്താൽ ട്രാഫിക് പിഴ സംബന്ധിച്ച വിവരങ്ങൾ അറിയാം.

ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും ട്രാഫിക് ഫൈൻ സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“. ക്ലിക്ക് ചെയ്യുക.
ആപ്പ് സ്റ്റോറിൽ നിന്നും ആഭ്യന്തര മന്ത്രായത്തിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ “from here“. ക്ലിക്ക് ചെയ്യണം.
ശേഷം സൈൻ ഇൻ ചെയ്യുക. ക്യുക്ക് പേ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ട്രാഫിക് വയലേഷൻസ് സെലക്ട് ചെയ്യുക. ശേഷം Individuals or Companies സെലക്ട് ചെയ്യുക. കമ്പനി എന്ന ഓപ്ഷനാണ് നൽകുന്നതെങ്കിൽ കമ്പനി നമ്പറും Individual ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ സിവിൽ ഐഡി നമ്പറും നൽകണം. ശേഷം Enquire ക്ലിക്ക് ചെയ്താൽ ട്രാഫിക് ഫൈനുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാം.

കുവൈറ്റിലെ വ്യക്തിഗത, കോർപ്പറേറ്റ് വാഹനങ്ങൾക്കുള്ള ഗതാഗത പിഴകൾ പരിശോധിക്കാൻ “from here“. എന്ന ലിങ്കിൽ കയറുക.
തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകി അന്വേഷണ ബട്ടൺ ക്ലിക്ക് ചെയ്യുക.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വാഹന ഡ്രൈവർമാർക്ക് “from here“. എന്ന ലിങ്കിൽ നിന്ന് ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കാം.
തുടർന്ന്, ആവശ്യമായ വിവരങ്ങൾ നൽകി അന്വേഷണ ബട്ടൺ ക്ലിക്ക് ചെയ്താൽ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിക്കാം.

Kuwait Traffic Fine Check Online 2025

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy