
latest news യുദ്ധം രൂക്ഷമാകുന്നു: ഇറാന്റെ പുതിയ മിലിറ്ററി കമാണ്ടറെ വധിച്ചെന്ന് റിപ്പോർട്ട്
ഏറ്റവും പുതിയതായി പുറത്ത് വരുന്ന വാർത്തയിൽ ഇറാന്റെ പുതിയ മിലിറ്ററി കമാൻഡറെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായാണ് ഇസ്രായേൽ സൈന്യം സ്റ്റെമെന്റ്റ് പുറത്തു വിട്ടത്.ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെയാണ് ഷാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇറാന്റെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണെന്നും ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത വ്യക്തിയുമാണ് ഷാദ്മാനി. എന്നാൽ അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Comments (0)