Kuwait Climate കുവൈത്ത് സിറ്റി: ഈ വാരാന്ത്യത്തിൽ കുവൈത്തിൽ പകൽസമയങ്ങളിൽ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധരാർ അൽ-അലി. രാത്രികളിൽ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ത്യൻ മൺസൂണിന്റെ സ്വാധീനം തുടരുന്നതാണ് ഇതിന് കാരണം. മൺസൂണിന്റെ സ്വാധീനത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ വേഗത കൂടാൻ സാധ്യതയുണ്ടെന്നും ധരാർ അൽ-അലി പറഞ്ഞു. ഇത് പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KbLKojZOQGf6RfN5vATV31
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
‘വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇട്ടില്ല, തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞു’; മീരയുടെ ആത്മഹത്യാക്കുറിപ്പ്
Meera Suicide പാലക്കാട് പുതുപ്പരിയാരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എന്‍.പുരം സ്വദേശി 32കാരിയായ മീരയെയാണ് കഴിഞ്ഞ ബുധനാഴ്ച്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മീരയുടെ മുറിയിലുണ്ടായിരുന്ന നോട്ട്ബുക്കിലാണ് കുറിപ്പെഴുതിയിരുന്നത്. ഭര്‍ത്താവ് അനൂപിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും പരിഗണന പോരെന്നും പ്രതീക്ഷിച്ച ജീവിതമല്ല തനിക്ക് കിട്ടിയതെന്നും മീര കുറിപ്പില്‍ പറയുന്നു. അനൂപിനെ കസ്റ്റഡിയിലെടുക്കാന്‍ മാത്രം ഗുരുതര ആരോപണങ്ങള്‍ കുറിപ്പിലില്ലെന്ന് ഹേമാംബികനഗര്‍ പോലീസ് പറയുന്നു. മീരയുടെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷിച്ചിരുന്നത്. രണ്ടാംവിവാഹക്കാരായ അനൂപും മീരയും ഒരുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തിടെ നടന്ന വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് സ്റ്റാറ്റസ് ഇടാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. രണ്ടുമാസം മുന്‍പും മീര അനൂപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയിരുന്നു. മകളെ മുറിയില്‍ അടച്ചിട്ട് തന്നെ മര്‍ദിച്ചെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു. അതേസമയം, പ്രശ്‌നം പരിഹരിച്ച് തിരിച്ചയക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് കുടുംബം വ്യക്തമാക്കുന്നു. മരിച്ചതിന്റെ തലേദിവസവും മീര സ്വന്തം വീട്ടിലെത്തിയിരുന്നു. രാത്രി 12 മണിയോടെയാണ് അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ആറരയോടെ അയല്‍വാസി ഫോണില്‍ വിളിച്ച് മീര ആശുപത്രിയിലാണെന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.
കുവൈത്ത്: നാലാമത്തെ റിങ് റോഡിലേക്കുള്ള പ്രധാന സ്ട്രീറ്റ് പൂർണമായും അടച്ചു
Damascus Street Closed കുവൈത്ത് സിറ്റി: നാലാമത്തെ റിങ് റോഡിലേക്കുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണമായും അടച്ചു. ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഫോർത്ത് റിങ് റോഡിന്റെ ദിശയിലുള്ള ഡമാസ്കസ് സ്ട്രീറ്റ് പൂർണമായും അടച്ചിടുന്നതായി പ്രഖ്യാപിച്ചു. സെപ്തംബർ 11 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് അടച്ചിടൽ ആരംഭിക്കുകയും സെപ്തംബർ 14 ഞായറാഴ്ച പുലർച്ചെ വരെ പ്രാബല്യത്തിൽ തുടരുകയും ചെയ്യും.