Malayali Dies UAE യുഎഇ: ഭാര്യയെയും മകനെയും നാട്ടിലേക്ക് യാത്രയാക്കി തിരികെ താമസസ്ഥലത്തെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Malayali Dies UAE മാരാരിക്കുളം: ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Extra Costs യുഎഇയിലെ പ്രവാസികൾ അറിയാൻ; പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അധിക ചെലവുകൾ….

Extra Costs ദുബായ്: ദുബായിൽ പുതിയ ഒരു അപ്പാർട്ട്‌മെന്റിലേക്കോ വില്ലയിലേക്കോ വീട്ടിലേക്കോ താമസം മാറുമ്പോൾ വാടക നിരക്കിന് പുറമേ ചില അധിക ചെലവുകളും ഉണ്ടാകും. ഇജാരി രജിസ്‌ട്രേഷൻ മുതൽ യൂട്ടിലിറ്റി ഡെപ്പോസിറ്റുകളും മൂവിംഗ് കമ്പനി ഫീസുകളും വരെ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ താമസം മാറുന്നതിന് മുമ്പ്, ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് (DLD) കൈകാര്യം ചെയ്യുന്ന ഔദ്യോഗിക ലീസ് രജിസ്‌ട്രേഷൻ സംവിധാനമായ ഇജാരി വഴി നിങ്ങളുടെ വാടക കരാർ രജിസ്റ്റർ ചെയ്തിരിക്കണം. ഇജാരിയിൽ നിങ്ങളുടെ കരാർ രജിസ്റ്റർ ചെയ്യുന്നത് നിങ്ങളുടെ വാടക നിയമപരമായി ബാധകമാക്കുകയും ജല, വൈദ്യുതി കണക്ഷനുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ്, ടിവി, ലാൻഡ് ലൈൻ തുടങ്ങിയ ടെലികോം സേവനങ്ങൾ സജീവമാക്കൽ തുടങ്ങിയ അവശ്യ സേവനങ്ങൾ ആക്സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു: നിങ്ങൾ താമസം മാറുന്നതിന് മുമ്പ് നിങ്ങളുടെ വീട്ടുടമസ്ഥൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെടും. വാടക കൃത്യമായി തരാതിരുന്നാലോ വീടിന് എന്തെങ്കിലും നാശനഷ്ടം വരുത്തിയാലോ ഈ തുക തിരികെ ലഭിക്കില്ല. അല്ലാത്തപക്ഷം ഈ തുക തിരികെ ലഭിക്കും. ഇജാരി രജിസ്‌ട്രേഷൻ കഴിഞ്ഞാൽ DEWA കണക്ഷന് എടുക്കാൻ ആക്ടിവേഷൻ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. ദുബായ് മുനിസിപ്പാലിറ്റി നിങ്ങളുടെ വാർഷിക വാടകയുടെ 5 ശതമാനത്തിന് തുല്യമായ ഭവന ഫീസും ഈടാക്കും. ഇത് പ്രതിമാസ DEWA ബില്ലിൽ കാണപ്പെടുന്നതാണ്. ഈ ഫീസ് വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ബാധകമാണ്. നിങ്ങൾ ഒരു പ്രോപ്പർട്ടി ഏജന്റിനെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, വാടക കരാർ അന്തിമമായിക്കഴിഞ്ഞാൽ നിങ്ങൾ ഒരു ബ്രോക്കർ കമ്മീഷനും നൽകേണ്ടിവരും. നിങ്ങൾ എടുക്കുന്ന വീടിന്റെ വാർഷിക വാടകയുടെ ഏകദേശം 5 ശതമാനം, അല്ലെങ്കിൽ കുറഞ്ഞത് 5,000 ദിർഹമായിരിക്കും കമ്മീഷനായി നൽകേണ്ടി വരിക. മൂവിംഗ് കമ്പനി സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അവർക്കും ഫീസ് നൽകേണ്ടി വരും. വൃത്തിയാക്കൽ, നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും നിങ്ങളിൽ നിന്നും പണം ചെലവാകും. ഇന്റർനെറ്റ്, ടിവി, ടെലകോം സജ്ജീകരണങ്ങൾ എന്നിവയ്ക്കും ഗ്യാസ് കണക്ഷൻ എടുക്കുന്നതിനും നിങ്ങൾക്ക് നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy