Posted By shehina Posted On

Cassation; കുവൈറ്റിൽ മാസ്ക് ധരിച്ചെത്തി മരുന്നുകൾ മോഷ്ടിച്ച ഡോക്ടറെ പിടികൂടി

Cassation; കുവൈറ്റിൽ സർക്കാർ ആശുപത്രിയിൽ നിന്ന് 3.5 ദിനാർ വിലമതിക്കുന്ന ആന്റീഡിപ്രസന്റ് മരുന്ന് മോഷ്ടിച്ചതിന് ഡോക്ടർക്ക് 500 ദിനാർ പിഴ ചുമത്തി കാസേഷൻ കോടതി. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. മാസ്ക്ക് ധരിച്ചാണ് മോഷണം നടത്താൻ എത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആശുപത്രിയിൽ നടന്ന നിരവധി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ സംഭവം പുറത്ത് വന്നത്. അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ മോഷണകുറ്റം സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ തനിക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടെന്നും മരുന്നുകൾ മാനസികരോഗികൾക്ക് മാത്രമാണെന്നും പൊലീസിന് മൊഴി നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *