Al Moussawi’s Murder കുവൈത്ത് സിറ്റി: കുവൈത്ത് സഞ്ചാരിയായ ഹാനി അല്‍ – മൗസാവിയുടെ കൊലപാതകക്കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. കൗൺസിലർ നയീഫ് അൽ-ദഹൂം അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയ്ക്ക് വേണ്ടി ബന്ധുവായ ഹസ്സൻ അൽ-മൗസാവി കോടതിയിലെത്തിയിരുന്നു. മരിച്ച ഹാനി അൽ-മൗസാവിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലുടനീളം കേസ് വ്യാപകമായ ശ്രദ്ധനേടിയിരുന്നു. പലരും ഇരയുടെ കുടുംബത്തോട് ‘ഐക്യദാർഢ്യം’ പ്രകടിപ്പിക്കുകയും നീതി വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT